കുട്ടനാട്: പ്രായപൂർത്തിയാകാത്ത ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ആലപ്പുഴ ബാറിലെ അഭിഭാഷകൻ ഉമാശങ്കറിനെതിരെ പുളിങ്കുന്ന്‌ പൊലീസ് പോക്സോ കേസെടുത്തു. ഏഴ് വർഷം മുമ്പ് നടന്ന സംഭവം അടുത്തിടെ പുറത്തായതിനെത്തുടർന്ന് ബന്ധുക്കളും മറ്റും ചേർന്നു നൽകിയ പരാതിയിലാണ് കേസ്. അഭിഷാഷകൻ ഒളിവിലാണ്.