ആലപ്പുഴ: കൊവിഡ് ബാധിച്ച് വിദേശത്ത് മരിച്ച നിർദ്ധനരായ പ്രവാസി കുടുംബങ്ങൾക്കായി പീപ്പിൾസ് ഫൗണ്ടേഷൻ കേരള ആവിഷ്‌കരിച്ച പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി വെളിയനാട് ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ വിദ്യാർത്ഥിക്ക് ഉപരിപഠനാവശ്യാർത്ഥം അനുവദിച്ച രണ്ടുലക്ഷം രൂപയുടെ ധനസഹായത്തിന്റെ ആദ്യഗഡു വെൽഫെയർ പാർട്ടി ഒഫ് ഇന്ത്യ ആലപ്പുഴ മണ്ഡലം പ്രസിഡന്റ് സി.എസ്.നാസർ വെളിയനാട് സെന്റ് സേവ്യേഴ്‌സ് ചർച്ച് വികാരി ഫാ. ജിജോ ദേവസ്യ പുത്തൻപുരയ്ക്കലിന് കൈമാറി. നിയുക്ത പഞ്ചായത്തംഗം ശോഭനകുമാരി, പീപ്പിൾസ് ഫൗണ്ടേഷൻ കേരള ജില്ല-ഏരിയ കോ ഓർഡിനേറ്റർമാരായ എം.ഫസലുദ്ദീൻ, ജലീൽ പുലയൻവഴി, ജമാഅത്തെ ഇസ്ലാമി ഏരിയ സെക്രട്ടറി കെ.സിയാദ് എന്നിവർ പങ്കെടുത്തു.