 
ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിൽ 52-മത് ബാച്ചിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ നിർവ്വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ.അശോകൻ അദ്ധ്യക്ഷനായി. ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.കെ.ശ്രീനിവാസൻ, ഡി.ധർമരാജൻ, യൂണിയൻ കൗൺസിലർമാരായ എസ്.രഘുനാഥ്, ബിജു പത്തിയൂർ, പി.എൻ.അനിൽകുമാർ, യൂത്ത് മൂവ്മെൻറ് യൂണിയൻ സെക്രട്ടറി ജിതിൻ ചന്ദ്രൻ, സൈബർസേന കൺവീനർ ദിനിൽ ഡി.തഴയശേരിൽ എന്നിവർ സംസാരിച്ചു. കോ-ഓർഡിനേറ്ററും യൂണിയൻ കൗൺസിലറുമായ അഡ്വ.യു.ചന്ദ്രബാബു സ്വാഗതവും വൈസ് പ്രസിഡന്റ് ഡി. കാശിനാഥൻ നന്ദിയും പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രണ്ട് ദിവസമായി നടക്കുന്ന ക്ലാസിൽ പ്രൊഫ. കൊടുവഴങ്ങ ബാലകൃഷ്ണൻ, ഡോ.വി.എൻ.ശരത്ചന്ദ്രൻ തിരുവനന്തപുരം, രാജേഷ് പെൻമല, വിൻസന്റ് ജോസഫ്, വി.എം.ശശി കോട്ടയം, എസ്.വിജയാനന്ദ് തുടങ്ങിയവർ ക്ലാസ് നയിച്ചു. യോഗാചാര്യൻ കരുണാകരൻ നയിച്ച യോഗ പരിശീലനവും നടന്നു.