rg
മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ നിയുക്ത ജനപ്രതിനിധികൾക്ക് സ്വീകരണം നൽകിയപ്പോൾ

ഹരിപ്പാട്: ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശോഭ, സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശിവപ്രസാദ്, ഉണ്ണിക്കൃഷ്ണൻ, ജോർജ് വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സനൽകുമാർ, ജാസ്മിൻ, രഞ്ജിനി എന്നിവർക്ക് മുട്ടം ശ്രീരാമകൃഷ്ണ ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ആശ്രമ ഭരണസമിതി പ്രസിഡന്റ് ബി. നടരാജൻ അദ്ധ്യക്ഷനായി. സെക്രട്ടറി വി. നന്ദകുമാർ, വൈസ് പ്രസിഡന്റ് മുട്ടം ബാബു, യൂണിയൻ കൗൺസിലർ ബി. രഘുനാഥൻ, ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സ്വാമി സുഖാകാശ സരസ്വതി, മാതാജി മഹിളാ മണി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി.