പൂച്ചാക്കൽ: കെ.എസ്.ടി.എ അരൂക്കുറ്റി ബ്രാഞ്ച് വാർഷിക സമ്മേളനം തൃച്ചാറ്റുകുളം ഗവ.എൽ.പി സ്കൂളിൽ ജില്ലാ എക്സിക്യുട്ടീവംഗം എൻ.അജിത്ത് ഉദ്ഘാടനം ചെയ്തു. എസ്. ബിജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.എസ്. സജീഷ് കുമാർ, വി.ആർ. മഹിളാമണി, പി.ഡി.ജോഷി, എം.എൻ. ഹരികുമാർ, എൻ.ജി.ദിനേശ് കുമാർ, കെ.കെ. അജയൻ, സൽജ, പി. തിലകൻ, പി..പ്രശാന്ത്, എസ്.അഷ്കർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ആർ.ആശ (പ്രസിഡന്റ്), എസ്. അഷ്കർ (സെക്രട്ടറി), റഹിയ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു