ചേർത്തല നഗരസഭയിൽ 25 പുതുമുഖങ്ങൾ
ചേർത്തല: നഗരസഭയിലെ ജനപ്രതിനിധികൾ നഗരസഭാങ്കണത്തിലെ വേദിയിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ റിട്ടേണിംഗ് ഓഫീസർ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ വി.വിനു മുതിർന്ന അംഗം 27-ാം വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏലിക്കുട്ടി ജോണിന് സത്യവാചകം ചൊല്ലിക്കൊടുക്കും.തുടർന്ന് ഏലിക്കുട്ടി ജോൺ മറ്റംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ.
35 അംഗ നഗരസഭ കൗൺസിലിൽ 25 പേരും പുതുമുഖങ്ങളാണ്. എൽ.ഡി.എഫിന് സ്വതന്ത്രനുൾപ്പെടെ 21, യു.ഡി.എഫ് 10, ബി.ജെ.പി 3, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ആകെ വനിതകൾ 15. എൽ.ഡി.എഫിൽ 15 പേരാണ് പുതുമുഖങ്ങൾ. യു.ഡി.എഫിൽ 6ഉം ബി.ജെ.പിയിൽ 3ഉം. ഒരു സ്വതന്ത്രനും പുതുമുഖമാണ്. 28നാണ് ചെയർപഴ്സണേയും വൈസ് ചെയർമാനേയും തിരഞ്ഞെടുക്കുന്നത്.
 ചേർത്തല തെക്ക് പഞ്ചായത്ത്: ആകെ 22 അംഗങ്ങൾ. എൽ.ഡി.എഫ് 11,യു.ഡി.എഫ് 9,ബി.ജെ.പി ഒന്ന്, സ്വതന്ത്രൻ, 14 പേരും പുതുമുഖങ്ങൾ. എൽ.ഡി.ഫിൽ എട്ടും യു.ഡി.എഫിൽ 6 പേരുമാണ് പുതുമുഖങ്ങൾ.
 കടക്കരപ്പള്ളി: എൽ.ഡി.എഫും യു.ഡി.എഫും 7 വീതം സീറ്റുകൾ നേടിയതിനാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ടോസിലൂടെയാവും.
 വയലാർ: 16 അംഗങ്ങളുള്ള വയലാറിൽ 10 സീറ്റ് എൽ.ഡി.എഫിനും 6 എണ്ണം യു.ഡി.എഫിനുമാണ്
 മുഹമ്മ: എൽ.ഡി.എഫ് 13,യു.ഡി.എഫ് 2,സ്വത.ഒന്ന്
 തണ്ണീർമുക്കം: എൽ.ഡി.എഫ് 13,യു.ഡി.എഫ് 7,ബി.ജെ.പി 3
 കഞ്ഞിക്കുഴി: എൽ.ഡി.എഫ്16,യു.ഡി.എഫ് 2.