ആലപ്പുഴ: സർക്കാരിന്റെ 'വിശപ്പ് രഹിത കേരളം' എന്ന പദ്ധതിയുടെ ഭാഗമായി കേരള അഗ്‌നി രക്ഷാ സേനയിലെ അടിസ്ഥാന വിഭാഗം ജീവനക്കാരുടെ അംഗീകൃത പൊതുസംഘടനയായ കേരള ഫയർ സർവീസ് അസോസിയേഷന്റെ കോട്ടയം മേഖലയിൽ ഉൾപ്പെട്ട ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും മാസത്തിലൊരിക്കൽ നടത്തുന്ന ഉച്ചഭക്ഷണ വിതരണത്തിന്റെ രണ്ടാം വാർഷികാഘോഷം മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. മേഖലാ പ്രസിഡന്റ് പി.സജു അദ്ധ്യക്ഷത വഹി​ച്ചു.

കോട്ടയം മേഖല സെക്രട്ടറി സിജിമോൻ, സ്വാഗത സംഘം ചെയർമാൻ പി.എസ്.ഷാജി, ജില്ലാ ഫയർ ഓഫീസർ കെ.ആർ.അഭിലാഷ്, സംസ്ഥാന ട്രഷറർ ടി.ഗോപി, ആലപ്പുഴ സ്റ്റേഷൻ ഓഫീസർ ഡി.ബൈജു, മേഖല ജോ.സെക്രട്ടറി കെ.സതീഷ് കുമാർ, കടുത്തുരുത്തി അസി. ഫയർ ഓഫീസർ അജിത്ത്കുമാർ എന്നി​വർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ മെഡൽ ജേതാക്കളായ കോട്ടയം അഗ്‌നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ കെ.ടി.സാലി, ചേർത്തല ഫയർ ഓഫീസിലെ ഡ്രൈവർ എൻ.ബി.രാജേഷ് കുമാർ എന്നിവരെ ആദരിച്ചു. രക്ഷാപ്രവർത്തനത്തിനിടെ പമ്പയാറ്റിൽ മുങ്ങി മരിച്ച ചിത്തേന്ദ്രൻ അനുസ്മരണ ദിനത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശ്രീലക്ഷ്മി ജയറാം, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ എ.അഭിരത്ത്, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അഭിജിത്ത് ബിനോയ് എന്നിവർക്ക് മന്ത്രി ജി. സുധാകാരൻ പുരസ്‌കാര വിതരണം നടത്തി.

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കടുത്തുരുത്തി അഗ്‌നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ഓഫീസർ വി.കെ.അശോകിന്റെ മകൻ അമൽ കൃഷ്ണൻ, പ്ളസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആലപ്പുഴ അഗ്‌നിരക്ഷാ നിലയത്തിലെ സീനിയർ ഓഫീസർകെ.ആർ.അനിൽകുമാറിന്റെ മകൾ എ.അനീഷ, കോന്നി അഗ്‌നിരക്ഷാ നിലയത്തിലെ സീനിയർ ഓഫീസർ എൻ.ശശികുമാറിന്റെ മകൾ കാവ്യ. എസ്.പിള്ള, അരുർ അഗ്‌നിരക്ഷാ നിലയത്തിലെ സീനിയർ ഓഫീസർ സുരേന്ദ്രന്റെ മകൻ പി.എസ്.ആദിത്യൻ എന്നിവർക്ക് മുൻ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ പുരസ്‌കാര വിതരണം ചെയ്തു.പുന്നപ്രയിലെ ശാന്തിഭവൻ, ആലപ്പുഴയിലെ സ്വാന്തനം, ആലപ്പുഴ ആലിശ്ശേരിയിലെ മഹിളാ മന്ദിരം എന്നിവിടങ്ങളിലെ അന്തേവാസികൾക്കായി സംഘടന സമാഹരിച്ച അരി, ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയ വിഭവങ്ങളും കൈമാറി