മാവേലിക്കര: വായ്പ കുടിശിക അടച്ചില്ലെന്നാരോപിച്ച് സ്വകാര്യ ധനകാര്യ സ്ഥാനത്തിലെ ജീവനക്കാർ വീട്ടിലെത്തി അസഭ്യം പറഞ്ഞെന്ന് വീട്ടമ്മയുടെ പരാതി. കണ്ടിയൂർ പറക്കാട്ട് കിഴക്കതിൽ രമ്യ കൃഷ്ണനാണ് പൊലീസിൽ പരാതി നൽകിയത്. കുടിശിക പിരിക്കാനായി ഇന്നലെ വീട്ടിലെത്തിയ കായംകുളം ശാഖയിലെ 2 ജോലിക്കാർ കൊവി‍ഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട രമ്യയോടും ഭർത്താവിനോടും അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.