sndp
എസ്.എൻ.ഡി.പി യോഗം 25-ാം നമ്പർ പള്ളാത്തുരുത്തി ശാഖയുടെ 91-ാമത് വാർഷിക പൊതുയോഗം കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ്ശാന്തി ഉദ്ഘാടനം ചെയ്യുന്നു

കുട്ടനാട്: എസ്.എൻ.ഡി.പി യോഗം 25-ാം നമ്പർ പള്ളാത്തുരുത്തി ശാഖയുടെ 91-ാമത് വാർഷിക പൊതുയോഗം കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ്ശാന്തി ഉദ്ഘാടനം ചെയ്തു. ഇ.ഡി.എൽ.പി.എസ് കനകജൂബിലി ഹാളിൽ ശാഖായോഗം പ്രസിഡന്റ് പി.സി. അജിതൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ അഡ്വ. അജേഷ്‌കുമാർ സംസാരിച്ചു. ശാഖാ സെക്രട്ടറി എൻ.ശശിധരൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.വി. ബൈജു നന്ദിയും പറഞ്ഞു