മാവേലിക്കര: കാരാഴ്മ പുത്തൻകുളങ്ങര ശ്രീയോഗീശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠാ വർഷികവും ഉത്സസവും 23 മുതൽ 25 വരെനടക്കും. 23ന് രാവിലെ 7 മുതൽ അഖണ്ഡനാമം, 7.30ന് മഹാഗണപതിഹോമം, 9ന് നവകം, കലശപൂജ, ഉപദേവതാ കലശം, 10.30ന് കലശാഭിഷേകം, യോഗീശ്വരന് വിശേഷാൽ പൂജ, രാത്രി 7.45ന് ഭജന. 24ന് രാവിലെ 7.30ന് രക്ഷസിന് വിശേഷാൽ പൂജ, 9ന് നാഗദേവതാ കലശം, 10.30ന് നൂറും പാലും, സർപ്പപൂജ, വൈകിട്ട് 5.30ന് ലളിതാസഹസ്ര നാമാർച്ചന. 25ന് രാവിലെ 7.30ന് ദേവീഭഗവത പാരായണം, 8ന് പൊങ്കാല, വൈകിട്ട് 6.30ന് വിളക്കെഴുന്നള്ളിപ്പ്, പ്രദിക്ഷണം, 6.45ന് അകത്തെഴുന്നള്ളിപ്പ് എന്നിവ നടക്കും.