
ചേർത്തല:എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ വനിതാസംഘം വാർഷിക പൊതുയോഗം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു.പ്രീതി നടേശൻ ദീപപ്രകാശനം നടത്തി.വനിതാസംഘം പ്രസിഡന്റ് പുരുഷാമണി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി തങ്കമണി ഗൗതമൻ റിപ്പോർട്ട് അവതരിപ്പിച്ചു.യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ,വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ,സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ. ബാബു,യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി മോളി ഭദ്രസേനൻ (പ്രസിഡന്റ്),സുമ വിശ്വംഭരൻ (വൈസ് പ്രസിഡന്റ്),പ്രസന്ന ചിദംബരൻ (സെക്രട്ടറി), സരള ശാർങ് ഗധരൻ (ട്രഷറർ) എന്നിവരെയും കേന്ദ്ര സമിതി അംഗങ്ങളായി പുരുഷാമണി,തങ്കമണി ഗൗതമൻ,മഞ്ജുദാസ് എന്നിവരെയും തിരഞ്ഞെടുത്തു.