കുട്ടനാട്: കൈനകരി കനകാശേരി പാടശേഖരത്തിന്റെ പുറംബണ്ടിൽ തുടർച്ചയായി മടവീഴുന്നതിനു പരിഹാരം കണ്ടെത്താൻ അടിയന്തിര നടപടി വേണമെന്ന് എസ്.എൻ.ഡി.പി യോഗം പള്ളാത്തുരുത്ത് 25-ാം ശാഖാ വാർഷിക പോതുയോഗം ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കിൽ യോഗം കുട്ടനാട് യൂണിയന്റെ സഹകരണത്തോടെ പ്രത്യക്ഷ സമരം നടത്താനും തീരുമാനിച്ചു. കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.സി. അജിതൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം അഡ്വ. എസ്. അജേഷ് കുമാർ, ശാഖ വൈസ് പ്രസിഡന്റ് ബൈജു എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി എൻ. ശശിധരൻ സ്വാഗതവും കമ്മിറ്റി അംഗം സന്തോഷ് കുമാർ നന്ദിയും പറഞ്ഞു