deepu


മാന്നാർ: റോഡിൽ നിന്നു കിട്ടിയ രണ്ട് പവന്റെ മാല ഉടമയ്ക്ക് തിരികെ നൽകിയ ദമ്പതികളുടെ സത്യസന്ധതയ്ക്ക് പൊൻതിളക്കം. ചെന്നിത്തല കോട്ടമുറി ദീപു ഭവനിൽ ദീപു മോനിക്കുട്ടൻ (25), ഭാര്യ അശ്വതി (20) എന്നിവരാണ് പൊലീസ് സാന്നിദ്ധ്യത്തിൽ മാല കൈമാറിയത്.

ചെന്നിത്തല ചെറുകോൽ ഹരിഹര ഭവനിൽ അനൂപ് പണിക്കരുടെ മകൻ രണ്ട് വയസുളള ഗൗരവിന്റെ കഴുത്തിൽ നിന്നാണ് വെള്ളിയാഴ്ച മാല നഷ്ടപ്പെട്ടത്. കല്ലുംമൂട് ജംഗ്ഷനിലുളള സങ്കീർത്തന ബേക്കറിയിൽ നിന്നു സാധനങ്ങൾ വാങ്ങി ഇറങ്ങിയപ്പോഴാണ് സംഭവം. അൽപ സമയത്തിനുളളിൽ ഭാര്യയ്ക്കൊപ്പം ഇവിടെയെത്തിയ ദീപുവിന് മാല ലഭിച്ചു. വിവരം ബേക്കറി ഉടമയെ അറിയിച്ച് ഫോൺ നമ്പർ നൽകിയ ദീപു മാല കളഞ്ഞുകിട്ടിയെന്ന് ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തു. എന്നാൽ വളരെ വൈകിയാണ് മാലനഷ്ടപ്പെട്ട വിവരം അനൂപ് അറിയുന്നത്. കല്ലുംമൂട്ടിൽ എത്തിയപ്പോഴേക്കും കടയടച്ചു. ശനിയാഴ്ച രാവിലെ വീണ്ടും കടയിലെത്തി തിരക്കിയപ്പോഴാണ് മാല കിട്ടിയ ആളെ തിരിച്ചറിഞ്ഞത്. പിന്നീട് മാന്നാർ പൊലീസ് സ്റ്റേഷനിൽ എസ്.ഐ മഹേഷിന്റേയും ബേക്കറി ഉടമ ബിജുവിന്റെും സാന്നിദ്ധ്യത്തിൽ മാല കൈമാറി.