photo
ചേർത്തല അക്ഷരജ്വാല കലാസാഹിത്യ സംഗമം വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല:ചേർത്തല അക്ഷര ജ്വാല കലാ സാഹിത്യ സംഗമം വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.ശർമ്മിള അദ്ധ്യക്ഷയായി.അഡ്വ.ശിവപ്രശാന്ത് മുഖ്യ പ്രഭാഷണം നടത്തി.ഗീത തുറവൂർ,ബേബി തോമസ്, എം.ഡി.വിശ്വംഭരൻ എന്നിവർ സംസാരിച്ചു. മുതിർന്ന സാഹിത്യ പ്രവർത്തകരായ ബാലചന്ദ്രൻ പാണാവള്ളി, മീനാക്ഷിയമ്മ,സരോജിനി വിജയൻ,പ്രസന്നകുമാരി എന്നിവരെ ആദരിച്ചു.സെക്രട്ടറി മോഹനൻ ചെട്ടിയാർ സ്വാഗതവും വൈസ് പ്രസിഡന്റ് രാജു പള്ളിപറമ്പിൽ നന്ദിയും പറഞ്ഞു.