ആലപ്പുഴ: ഗുരുധർമ്മ പ്രചാരകൻ ബേബിപാപ്പാളിൽ തയ്യാറാക്കി പ്രസിദ്ധീകരിച്ച 2021 പ്രതിമാസ ചതയദിന - ഷഷ്ഠിവ്രത ലഘുകലണ്ടറിന്റെ വിതരണോദ്ഘാടനം കണിച്ചുകുളങ്ങര ഗുരുദേവക്ഷേത്ര സന്നിധിയിൽ കണിച്ചുകുളങ്ങര ദേവസ്വം ഖജാൻജി കെ.വി.കമലാസനൻ നിർവഹിച്ചു. ചടങ്ങിൽ കണിച്ചുകുളങ്ങര ചതയദിന പ്രാർത്ഥനസമാജം അംഗങ്ങളായ സുമവിശ്വംഭരൻ,തങ്കമണി രവീന്ദ്രൻ,ശുഭ ,ഗിരിജ എന്നിവർ പങ്കെടുത്തു. 20 വർഷമായി ബേബിപാപ്പാളിൽ ചതയ-ഷഷ്ഠി ലഘു കലണ്ടർ പ്രസിദ്ധീകരിച്ച് വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളിലും ക്ഷേത്രങ്ങളിലും വിതരണം ചെയ്യുന്നുണ്ട്.