ആലപ്പുഴ: കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു നടക്കുന്ന ദേശീയ കർഷകപ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ചു സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തും. ആലപ്പുഴ നഗരചത്വരത്തിൽ ഇന്ന് മുതൽ എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ടുവരെയാണ് സത്യാഗ്രഹം . ഇന്ന് എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ്, നാളെ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ,24 ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഡോ.കെ.സി ജോസഫ് എന്നിവർ സമരം ഉദ്ഘാടനം ചെയ്യും.