
രാമങ്കരി : കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ടു രാമങ്കരിയിലെ സമരകേന്ദ്രത്തിൽ ഐക്യദാർഢ്യവുമായി ഇന്ത്യൻ നഴ്സസ് പേരന്റ്സ് അസോസിയേഷൻ പ്രകടനമായെത്തി. ഐക്യദാർഢ്യ യോഗം ഐ.എൻ.പി.എ ജില്ലാ പ്രസിഡന്റ് നന്ദനൻ വലിയപറമ്പിൽ ഉദ്ഘാടനം ചെയ്തു.ജോസ് മുക്കം പ്രസംഗിച്ചു. വൈകിട്ട് നടന്ന ഐക്യദാർഢ്യ സംഗമം സാമൂഹ്യ പ്രവർത്തകൻ കെ.ജി.കൊച്ചുമോൻ ഉദ്ഘാടനം ചെയ്തു. അഡ്വ.സലിം കുമാർ, ബി.എസ്.പി.ജില്ലാ സെക്രട്ടറി രാജേഷ് മിത്രക്കരി, ഷാജിമാലിയിൽ എന്നിവർ പ്രസംഗിച്ചു.