മുതുകുളം :ആറാട്ടുപുഴ പഞ്ചായത്തിൽ മുതിർന്ന അംഗം എൻ.സജീവനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. വരണാധികാരിയായ ഹരിപ്പാട് മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബി.എ.ജോസി സത്യവാചകം ചൊല്ലിക്കൊടുത്തു . തുടർന്ന് മറ്റ് അംഗങ്ങൾക്ക് സജീവൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കണ്ടല്ലൂർ പഞ്ചായത്തിൽ കാർത്തികപ്പള്ളി താലൂക്ക് വ്യവസായ ഓഫീസർ അമ്പിളി മുതിർന്ന അംഗമായ സി.സുജിക്ക് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു . മുതുകുളം പഞ്ചായത്തിൽ മുതിർന്ന അംഗം ജ്യോതിപ്രഭയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. മറ്റ് അംഗങ്ങൾക്ക് മുതിർന്ന അംഗങ്ങൾ സത്യവാചകം ചൊല്ലിക്കൊടുത്തു.