ആലപ്പുഴ: സംസ്ഥാന ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിനു മുന്നോടിയായി ജില്ലാ തലത്തിലുള്ള ചാമ്പ്യൻഷിപ്പ് 26, 27 തീയതികളിൽ ആലപ്പുഴ വൈ.എം.സിഎയിൽ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 24ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ജില്ലാ തലത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കു മാത്രമേ തുടർന്ന് സംസ്ഥാന,ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനാകൂ.

ഡബിൾസ് ടീം ഇനങ്ങൾ ഉണ്ടാകില്ല. വിവരങ്ങൾക്ക്: ഫോൺ: 0477 2262313 ,ഇ-മെയിൽ: ymcaalappuzha@gmail.com.