കായംകുളം: കായംകുളം നഗരസഭയിൽ പുതിയ കൗൺസിലർമാർ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. നഗരസഭ വരണാധികാരി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ മുതിർന്ന അംഗം പി.സി റോയിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

പി.സി റോയിയാണ് മറ്റ് അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. തുടർന്ന് പി.സി റോയിയുടെ അധ്യക്ഷതയിൽ ആദ്യ നഗരസഭ കൗൺസിൽ യോഗം നടന്നു.