
ചേർത്തല: നഗരസഭയിലെയും ഗ്രാമപഞ്ചായത്തുകളിലെയും പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ചടങ്ങ് കഴിഞ്ഞപ്പോൾ നഗരസഭ വളപ്പിൽ സി.പി.എം പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. എൽ.ഡി.എഫിനെ തോൽപിച്ച് കൗൺസിലറായ സി.പി.എം ഏരിയാ കമ്മിറ്റി മുൻ അംഗമായ പി.എസ്.ശ്രീകുമാറുമായി എക്‌സറേ മേഖലയിലുള്ള സി.പി.എം മുൻ വനിതാകൗൺസിലറും ഏതാനും പ്രവർത്തകരും സംസാരിച്ചത് ചോദ്യം ചെയ്ത് ഒരു വിഭാഗം രംഗത്തുവരികയായിരുന്നു. ഇതോടെ ഏതാനും നേരം ഒച്ചപ്പാടും വെല്ലുവിളികളുമുയർന്നു. ഏരിയാസെക്രട്ടറി കെ.രാജപ്പൻനായരും മറ്റുനേതാക്കളും ഇടപ്പെട്ടാണ് പ്രവർത്തകരെ അനുനയിപ്പിച്ചത്.