ആലപ്പുഴ: കട്ടച്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം സൃഷ്ടിക്കാനുള്ള യാക്കോബായ വിഭാഗത്തിന്റെ ശ്രമം അപലപനീയമാണെന്ന് പള്ളി വികാരി ഫാ.കെ.കെ.ടിനുമോനും മാവേലിക്കര ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പനും പറഞ്ഞു. ജനങ്ങളെ കൂടെ നിറുത്തുവാനും കട്ടച്ചിറ പ്രദേശത്ത് കലാപം സൃഷ്ടിക്കുവാനുമുള്ള ശ്രമമാണ് യാക്കോബായ സഭയുടെ ശ്രമമെന്ന് ഓർത്തഡോക്സ് സഭ ആരോപിച്ചു.