ചേർത്തല: വടക്കേ അങ്ങാടി കവലയുടെ വടക്ക് ഭാഗത്തെ കവലയിൽ പുതുമുഖ കൗതുകം. നഗരസഭയിലെ 3,29,30 വാർഡുകളാണ് ഇവിടെ സംഗമിക്കുന്നത്. മൂന്നു വാർഡുകളിലും നിന്ന് ജയിച്ചു കയറിയത് പുതുമുഖങ്ങളും.
3-ാം വാർഡിൽ നിന്നു വിജയിച്ചത് ഇടതുമുന്നണിയിലെ ജോഷിതയാണ്. യു.ഡി.എഫിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. എ.കെ.ആന്റണിയുടെ കുടുംബവീട് ഉൾപ്പെടുന്ന വാർഡായ 29ൽ നിന്ന് വിജയിച്ചത് ബി.ജെ.പിയിലെ മിത്രാ വിന്ദാഭായിയാണ്. കോൺഗ്രസിന്റെ കൈവശമായിരുന്ന 29-ാം വാർഡ് ഉപതിരഞ്ഞെടുപ്പിലൂടെയാണ് ആദ്യം ബി.ജെ.പി പിടിച്ചെടുത്തത്. ഇത്തവണ നിലനിറുത്തി. 30-ാം വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് കോൺഗ്രസിലെ ജാക്സൺ മാത്യുവാണ്. എൽ.ഡി.എഫിന്റെ സിറ്റിംഗ് വാർഡായിരുന്നു.