
ചേർത്തല:കായലോരത്ത് പുല്ലുവെട്ടാൻ പോയ വൃദ്ധൻ കായലിൽ വീണു മരിച്ചു.വയലാർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ നാഗംകുളങ്ങര പരപ്പേൽ ഗോപാലൻ(75)ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ പുല്ലുവെട്ടാൻ പോയ ഗോപാലൻ വൈകിയും തിരികെ എത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. അഗ്നിശമനസേനയുടെ സഹകരണത്തിൽ വയലാർ കായലിൽ നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ച മൂന്നോടെയാണ് നാഗംകുളങ്ങര കടവിന് സമീപം മൃതദേഹം കണ്ടെത്തിയത്.സംസാരശേഷിയില്ലാത്തയാളാണ് ഗോപാലൻ.മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ.കൊവിഡ് പരിശോധനക്കുശേഷം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും.ഭാര്യ:തങ്കമ്മ.മക്കൾ:സുമേഷ്,രാകേഷ്.