ഹരിപ്പാട്: ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലേക്ക് 13 ഡിവിഷനുകളിൽ നിന്നും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. മുതിർന്ന അംഗമായ രുഗ്മിണി രാജുവാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് മറ്റുള്ള അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.