
മാവേലിക്കര: കണ്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ക്ഷേത്ര തന്ത്രി നെടുമ്പള്ളിൽ തരണനെല്ലൂർ എൻ.പി.പരമേശ്വരൻ നമ്പൂതിരിപ്പാട് കൊടിയേറ്റ് നിർവ്വഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.കെ.എസ്.രവി, ഭരണ സമിതി പ്രസിഡന്റ് റ്റി.കെ.രാജു, സെക്രട്ടറി കെ.ശിവശങ്കർ, സബ് ഗ്രൂപ്പ് ഓഫീസർ ആർ.ഹരികുമാർ എന്നിവർ നേതൃത്വം നൽകി. കൊടിയേറ്റിനുള്ള കൊടിക്കൂറ കണ്ടിയൂർ അമ്പലാത്ത് ആദിത്യ ഹരിയാണ് സമർപ്പിച്ചത്. തുടർന്ന് സംഗീത സദസ്, ശ്രീബലി ശ്രീഭൂതബലി എന്നിവ നടന്നു. ഇന്ന് രാത്രി 7ന് മേജർ സെറ്റ് കഥകളി, 23ന് രാത്രി 7ന് ചാക്യാർകൂത്ത്, 28ന് രാവിലെ 10 മുതൽ ഓട്ടൻ തുള്ളൽ, 29ന് വൈകിട്ട് 5.30ന് വേലകളി, 30ന് രാവിലെ 6.30ന് ആർദ്രത ദർശനം, വൈകിട്ട് 5ന് ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി 7ന് ആറാട്ട് വരവ്, തുടർന്ന് തിരുമുമ്പിൽ പറ, കൊടിയിറക്ക്, വലിയകാണിക്ക എന്നിവ നടക്കും.