മാവേലിക്കര: തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് അംഗങ്ങളെ അനുമോദിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ നടന്ന അനുമോദന സമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ കമ്മി​റ്റി ചെയർമാൻ കുര്യൻപള്ളത്ത് അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് കല്ലുമല രാജൻ, ഡി.സി.സി സെക്രട്ടറിമാരായ നൈനാൻ.സി.കുറ്റിശേരിൽ, ലളിത രവീന്ദ്രനാഥ്, മോഹൻലാൽ, ബ്ലോക്ക് പ്രസിഡന്റ് കെ.ഗോപൻ, അജിത്ത് കണ്ടിയൂർ, പഞ്ചവടി വേണു, രമേശ് ഉപ്പാൻസ്, കൗൺസിലർമാരായ അനി വർഗീസ്, പി.കെ.രാജൻ, സജീവ് പ്രായിക്കര, കൃഷ്ണകുമാരി, ലതാ മുരുകൻ, ശാന്തി അജയൻ തുടങ്ങിവർ സംസാരിച്ചു. മഹാത്മഗാന്ധി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, ധീരജവാൻ സാം എബ്രഹാം എന്നിവരുടെ സ്മൃതി മണ്ഡപങ്ങൾക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് യു.ഡി.എഫ് കൗൺസിലർമാർ സത്യപ്രതിജ്ഞയ്ക്കായി നഗരസഭയിൽ എത്തിയത്.