മാവേലിക്കര: കർഷകസമരത്തിന് പിന്തുണയുമായി കോൺഗ്രസ് ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി ഡൽഹിയിലെ ജന്തർ മന്തറിലെ സമരവേദിയിലെത്തി. കർഷകരുടെ അവകാശങ്ങളെ കോർപ്പറേറ്റ് കുത്തകകൾക്കു തീറെഴുതുന്ന മോദിസർക്കാരിനെ ചെറുത്തുതോല്പിക്കാനുള്ള സമരം ഇന്ത്യൻ അവകാശസമരപ്പട്ടികയിൽ ഇടം നേടുമെന്ന് അദ്ദേഹം പറഞ്ഞു.