മാവേലിക്കര: എ.ഐ.സി.സി ജനറൽ സെക്രട്ടറി മോത്തിലാൽ വോ‌റയുടെ നിര്യാണത്തിൽ കോൺഗ്രസ് ലോക്സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി അനുശോചിച്ചു. വിശ്വാസ്യതയും മതേതര മാനവിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച നേതാവായിരുന്നു മോത്തിലാൽ വോ‌റ എന്ന് കൊടിക്കുന്നിൽഅനുശോചന സന്ദേശത്തിൽ പറഞ്ഞു.