അരൂർ: ഗുരുധർമ്മ പ്രചാരണ സഭ അരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 88-ാമത് ശിവഗിരി തീർത്ഥാടന സമ്മേളനവും പദയാത്രയും 25 മുതൽ ജനുവരി ഒന്ന് വരെ നടത്തും.തീർത്ഥാടന സമ്മേളനം 25 ന് ഉച്ചയ്ക്ക് 2 ന് പറ യകാട് നാലുകുളങ്ങര ക്ഷേത്ര ആഡിറ്റോറിയത്തിൽ നടക്കും. ഗുരുവിന്റെ അഷ്ടൈശ്വര്യങ്ങളിൽ വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി എന്ന വിഷയങ്ങളി​ൽ ജി.ഡി.പി .എസ്. കേന്ദ്ര എക്സി.കമ്മിറ്റി അംഗം സതീശൻ അത്തിക്കാട് മുഖ്യ പ്രഭാഷണം നടത്തും. 31ന് രാവിലെ 9 ന് തീർത്ഥാടന പദയാത്ര വിവിധ ഗുരുമന്ദിരങ്ങളിൽ നിന്ന് പുറപ്പെട്ട് നാലു കുളങ്ങര ക്ഷേത്ര ഗുരുമന്ദിരത്തിൽ എത്തിച്ചേരും. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികളായ വി.കെ.രമേശൻ, കെ.കെ.സദാനന്ദൻ, എൻ.സതീശൻ, എൻ. ദയാനന്ദൻ എന്നിവർ അറിയിച്ചു.