അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമ പഞ്ചായത്തുകളിലും അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുത്തു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ റിട്ടേണിംഗ് ഓഫീസർ വി. ഐ. നസീം മുതിർന്ന അംഗം വി. ആർ. അശോകന് സത്യവാചകം കൊല്ലിക്കൊടുത്തു. പുന്നപ്ര വടക്ക് പഞ്ചായത്ത് റിട്ടേണിങ് ഓഫീസർ വി. എച്ച്. സബിത മുതിർന്ന അംഗം കെ. ആനന്ദനും, പുന്നപ്ര തെക്ക് പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസർ സുനിത മുതിർന്ന അംഗം സുധർമ്മ ഭുവനചന്ദ്രനും അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തി​ൽ റിട്ടേണിംഗ് ഓഫീസർ ബിജു തോമസ് മുതിർന്ന അംഗം വി .ധ്യാനസുതനും അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തി​ൽ റിട്ടേണിംഗ് ഓഫീസർ ജമാൽ മുഹമ്മദ് മുതിർന്ന അംഗം പി .രമേശനും പുറക്കാട് പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസർ മനോജ് മുതിർന്ന അംഗം അമ്മിണി വിജയനും സത്യവാചകം ചൊല്ലിക്കൊടുത്തു.