cashew-factory

ചാരുംമൂട് : അടഞ്ഞുകിടക്കുന്ന കരിമുളയ്ക്കലെ കശുഅണ്ടി ഫാക്ടറി തുറക്കാൻ സർക്കാരും, കോർപ്പറേഷനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ ഫാക്ടറിക്കു മുമ്പിൽ ധർണ്ണ നടത്തി. ഐ.എൻ.റ്റി.യു.സി, യു.റ്റി.യു.സി, എ.ഐ.റ്റി.യു.സി യൂണിയനുകളുടെ നേതൃത്വത്തിലായി​രുന്നു ധർണ. മുൻ എം.എൽ.എ കെ.കെ.ഷാജു ഉദ്ഘാടനം ചെയ്തു.

മദ്ധ്യ തിരുവിതാംകൂർ കശുഅണ്ടി തൊഴിലാളി യൂണിയൻ യു.റ്റി.യു.സി ജോയിന്റ് സെകട്ടറി രാധാകൃഷ്ണൻ വള്ളികുന്നം അദ്ധ്യക്ഷത വഹിച്ചു.ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.സണ്ണിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ നേതാക്കളായ ഷാജി നൂറനാട്, കെ.അശോക് കുമാർ, വിജയൻ പിള്ള, വി.കുട്ടപ്പൻ, വി.ആർ.സോമൻ, മനേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.