ആലപ്പുഴ: പാചകവാതക സിലിണ്ടറുമായി വന്ന ലോറി ഇരുമ്പ് വൈദ്യുതി പോസ്റ്റിൽ കുരുങ്ങി ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകിട്ട് അഞ്ചിന് ആലപ്പുഴ പി.എസ്.സി ഓഫിസിന് മുന്നിലായിരുന്നു സംഭവം. ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് കാലിയായ ഗ്യാസ് കുറ്റിയുമായി പോയ ലോറി റോഡരികിലെ പോസ്റ്റിൽ കുടുങ്ങുകയായിരുന്നു. ഫയർഫോഴ്സ് എത്തി ഗതാഗതം പുനഃസ്ഥാപിച്ചു.