വള്ളികുന്നം: വള്ളികുന്നം, ഭരണിക്കാവ് പഞ്ചായത്തുകളിൽ പുതിയ ഭരണ സമിതിയംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. വള്ളികുന്നത്ത് വരണാധികാരി വി.വിനോദ് മുതിർന്ന അംഗം 6-ാം വാർഡിൽ നിന്നുള്ള കോൺഗ്രസിലെ ശങ്കരൻ കുട്ടി നായർക്കും ഭരണിക്കാവിൽ വരണാധികാരി അംബിക മുതിർന്ന അംഗം 1-ാം വാർഡിൽ നിന്നുള്ള സി.പി.എം ലെ വി.ചെല്ലമ്മയ്ക്കും ആദ്യം സത്യവാചകം ചൊല്ലി കൊടുത്തു. തുടർന്ന് മുതിർന്ന അംഗങ്ങൾക്കു മുമ്പാകെ മറ്റംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. മുതിർന്ന അംഗങ്ങളുടെ അദ്ധ്യക്ഷതയിൽ പുതിയ അംഗങ്ങൾ പങ്കെടുത്ത് ആദ്യ ഭരണസമിതി യോഗം ചേർന്നതിനു ശേഷമാണ് ചടങ്ങുകൾ സമാപിച്ചത്.