ആലപ്പുഴ: ജില്ലയിൽ ഇന്നലെ 329 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 4182 ആയി. ഇന്നലെ 315പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.10പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 212പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗ മുക്തരായവർ 50186 ആയി. അരൂർ സ്വദേശി കെ.ആർ.വേണുനാഥൻ പിള്ള(76), അമ്പലപ്പുഴ സ്വദേശിനി ശാന്തമ്മ(68), ചേർത്തല സ്വദേശി തോമസ്(75) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.