ആലപ്പുഴ : ബാറുകൾക്ക് യഥേഷ്ടം പ്രവർത്തനാനുമതി നൽകിയ നടപടിയിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. 29 ന് തിങ്കളാഴ്ച രാവിലെ 11ന് കളക്ട്രേറ്റ് പടിക്കൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നില്പു ധർണ്ണ നടത്തുവാനും യോഗം തീരുമാനിച്ചു. കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു.എം.എ.ജോൺ മാടവന ,മൗലാന ബഷീർ , അഡ്വ.ദിലീപ് ചെറിയനാട് , ജോസ് തോമസ് , ഇ.ഷാബ്ദ്ദീൻ , ബിനുമദനനൻ , ജേക്കബ് എട്ടുപറയിൽ , ശ്യാമള പ്രസാദ്, ഡി.ഡി.സുനിൽകുമാർ, മുഹമ്മദ് രാജ് എന്നിവർ സംസാരിച്ചു.