അമ്പലപ്പുഴ: മത്സ്യ ബന്ധനത്തിനു പയോഗിക്കുന്ന വെയിറ്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ മോഷണം പോയതോടെ 30 ലധികം തൊഴിലാളികളുടെ ഉപജീവന മാർഗം നിലച്ചു. പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് നടുവിലെ മoത്തിൽ ബല ഭദ്രന്റെ ഉടമസ്ഥതയിലുള്ള ഉപകരണങ്ങളാണ് നഷ്ടപ്പെട്ടത്.ഇപ്പോൾ പണി കുറവായതിനാൽ വല ഉൾപ്പെടെയുള്ള മത്സ്യ ബന്ധന ഉപകരണങ്ങൾ വീടിന് സമീപത്തെ പുരയിടത്തിലാണ് സൂക്ഷിച്ചിരുന്നത്.ഇതിൽ നിന്ന് 110 കിലോയോളം വെയിറ്റ്, ചങ്ങല,റോപ്പ് തുടങ്ങിയവയാണ് കഴിഞ്ഞ രാത്രിയിൽ മോഷണം പോയതെന്ന് ബലഭദ്രൻ പറഞ്ഞു. 30 ഓളം തൊഴിലാളികൾ പണിക്ക് പോകുന്ന ഹരേ രാമ എന്ന വീഞ്ച് വള്ളത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് നഷ്ടപ്പെട്ടത്. അമ്പലപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. ഏകദേശം അമ്പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ബലഭദ്രൻ പറഞ്ഞു.