ആലപ്പുഴ: ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന് എസ്.ഡി കോളേജിൽ തുടക്കമായി. മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ.എം.മാക്കിയിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.ഡി കോളേജ് പ്രിൻസിപ്പൽ ഡോ.പി.ആർ.ഉണ്ണിക്കൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം ജി.കൃഷ്ണകുമാർ ആദ്യ വിൽപ്പന നടത്തി. ഗ്രാമീണ ഗ്രന്ഥശാലകൾക്കുള്ള ഡി.സി അവാർഡ് പറവൂർ പബ്ലിക് ലൈബ്രറിക്ക് മന്ത്രി സമ്മാനിച്ചു. മാലൂർ ശ്രീധരൻ, അലിയാർ മാക്കിയിൽ, ഗോപി ബുധനൂർ, രാജു കഞ്ഞിപ്പാടം, ഹരീന്ദ്രൻ തായങ്കരി എന്നിവരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ജില്ലാ ലൈബ്രറി വികസന സമിതി കൺവീനർ ടി.തിലകരാജ് സ്വാഗതവും ജോയിന്റ് സെക്രട്ടറി അജയ് സുധീന്ദ്രൻ നന്ദിയും പറഞ്ഞു. പുസ്തകമേള 24 വരെ തുടരും.