ഹരിപ്പാട്: കർഷകസമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ. ഐ. വൈ. എഫ് മണ്ഡലം കമ്മി​റ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടി​വ് അംഗം എ.ശോഭ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുഭാഷ് പിള്ളക്കടവ് അദ്ധ്യക്ഷത വഹിച്ചു. യു ദിലീപ്, ജി.സിനു, സാജൻ പി കോശി, എൽ മൻസൂർ, ആശ ജോമിഷ്, അനിൽകുമാർ എന്നിവർ സംസാരിച്ചു.