ഹരിപ്പാട്: തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അധിക്ഷേപിക്കുകയും തനിക്കെതിരെ പ്രവർത്തിച്ച കോൺഗ്രസ് പ്രവർത്തകരുടെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത സി.പി.എം കൗൺസിലർക്കെതിരെ കോൺഗ്രസ് ഹരിപ്പാട് നോർത്ത് മണ്ഡലം കമ്മി​റ്റി പ്രതിഷേധി​ച്ചു. മണ്ഡലം പ്രസിഡന്റ് കെ.കെ.രാമകൃഷ്ണൻ, വർഗീസ്, വിനോദ് ആമ്പക്കാട്, അബി ഹരിപ്പാട്, സോമൻ, കൃഷ്ണൻ, കെ.കെ.രവി എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാട്ടി തിരഞ്ഞെടുപ്പ് കമ്മി​ഷനും ഹൈക്കോടതിക്കും പരാതി നൽകുമെന്ന് 9-ാം വാർഡ് കോൺഗ്രസ് സ്ഥാനാർത്ഥി ജോൺ വി.മാത്യു പറഞ്ഞു.