ആലപ്പുഴ: തത്തംപള്ളി സെന്റ് മൈക്കിൾസ് ഹൈസ്ക്കൂളിലെ പൂർവവിദ്യാർത്ഥി സംഘടനയായ ആശ്രയ 80 ന്റെ ആറാമത് വാർഷിക പൊതുയോഗം ചടയംമുറി ഹാളിൽ സംഘടനാ രക്ഷാധികാരി എൻ.എ.ഏലിയാമ്മ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസഫ് ആന്റണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സെബാസ്റ്റ്യൻ ജോൺ, ട്രഷറർ രാജു സി.എ, ലൂയിസ് എ.ജെ, സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.