ആലപ്പുഴ: മാർച്ച് 17 ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകൾ സർക്കാർ നേരത്തെ പ്രഖ്യാപിച്ചതുപോലെ മേയ് മാസം നടത്തി പതിവുപോലെ ജൂണിൽ ക്ലാസുകൾ ആരംഭിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് അമ്പലപ്പുഴ യൂണിയൻ ആവശ്യപ്പെട്ടു. ഓൺലൈൻ വഴി പാഠഭാഗങ്ങളുടെ നാലിൽ ഒരുഭാഗം പോലും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് പി.വി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി രഞ്ജിത്ത്,യോഗം ഡയറക്ടർ പി.വി.സാനു എന്നിവർ സംസാരിച്ചു.