ആലപ്പുഴ: പ്രളയക്കെടുതിയും കൊവിഡ് ദുരിതവും മൂലം കണ്ണീരിലാണ്ട കുട്ടനാട്ടിലെ കുടുംബങ്ങൾക്കും കർഷകർക്കും അർഹതപ്പെട്ട സഹായം എത്തിക്കുന്നതിൽ വീഴ്ച വരുത്തിയതിന്റെ കാരണം സർക്കാർ വ്യക്തമാക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് ചമ്പക്കുളം ഡിവിഷൻ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ജെയ്സപ്പൻ മത്തായിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ എൻ.ഡി.എ പ്രവർത്തകർ നടത്തിയ അവകാശ നീതി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗോപകുമാർ. ബി.ജെ.പി സംസ്ഥാന സമിതി അംഗം ബിന്ദു വിനയകുമാർ,ജില്ലാ ജനറൽ സെക്രട്ടറി പി.കെ.വാസുദേവൻ,എസ്.സി മോർച്ച ജില്ലാ സെക്രട്ടറി പി.എൻ.രാജിക്കുട്ടി , നെടുമുടി നാരായണദാസ് , ജോസഫ് തുമ്പേച്ചിറ , സതീശൻ നെടുമുടി , പ്രദീപ് സ്വാമിനാഥൻ, ഓമനക്കുട്ടിയമ്മ, പ്രസീദ് പാണ്ടങ്കരി എന്നിവർ സംസാരിച്ചു .