പൂച്ചാക്കൽ : തളിയാപറമ്പ് ഭഗവതി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം 26 ന് നടക്കും. മഹാഗണപതിഹോമം, വിശേഷാൽ പൂജകൾ, ശത:നീരാഞ്ജനം എന്നിവ നടക്കും.വൈകിട്ട് 7ന് ഗാനമഞ്ജരി, രാത്രി 8ന് കലംകരി വഴിപാട്. വൈദിക ചടങ്ങുകൾക്ക് മേൽശാന്തി ഷാജി സഹദേവൻ കാർമ്മികത്വം വഹിക്കും.