ambala

അമ്പലപ്പുഴ: ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ യൂത്ത് കോൺഗ്രസ് പുറക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.പ്രവീൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനീഷ് എം അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് 18-ാം വാർഡ് പ്രസിഡന്റ് അനിൽകുമാർ, കെ.എസ്.യു അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നായിഫ് നാസർ, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി മനു,യൂത്ത് കോൺഗ്രസ് നേതാക്കളായ ജിത്തു, രാജേഷ്,ശ്രീരാജ്, ദേവൻ, പ്രവീൺ എന്നിവർ പ്രസംഗിച്ചു.