ആലപ്പുഴ : കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ചും എ .ഐ. ടി .യു .സി സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ആലപ്പുഴ ബി .എസ്. എൻ. എൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന വൈസ് പ്രസിഡന്റ് ടി .ജെ .ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ. ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി എലിസബത്ത് അസീസി, ദേശിയ കൗൺസിൽ അംഗം പി.വി.സത്യനേശൻ, ബി. കെ. എം.യു ജില്ലാ സെക്രട്ടറി ആർ അനിൽകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.മോഹൻദാസ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് എ.എം ഷിറാസ് നന്ദിയും പറഞ്ഞു.