
ആലപ്പുഴ: നഗരത്തിൽ ബോട്ട് ജെട്ടിക്ക് സമീപം പ്രവർത്തിക്കുന്ന ഐശ്വര്യ വൺഗ്രാം ഡിസൈനിംഗ് ജൂവലറിയിൽ മോഷണം .മൂന്നരലക്ഷം രൂപയുടെ ആഭരണങ്ങൾ കാണാതെപോയെന്നാണ് ഉടമസ്ഥർ പൊലീസ് നൽകിയ മൊഴി. ഇന്നലെ രാവിലെ 9.30 ന് ജീവനക്കാർ കടതുറക്കാൻ വന്നപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടത്. ഷട്ടറിന്റെ താഴ്ഭാഗം തകർത്ത് അകത്തെ ഗ്ലാസ് പൊട്ടിച്ചാണ് മോഷ്ടാക്കൾ കടയ്ക്കുള്ളിൽ പ്രവേശിച്ചത്. നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.