 
മാവേലിക്കര: വാഹന അപകടത്തിൽ വലതുകാൽ നഷ്ടപ്പെട്ട കെ.എസ്.ആർ.ടി.സി ഡ്രൈവർ ഡി.വിനോദിന് കെ.എസ്.ആർ.ടി.ഇ.എ സി.ഐ.ടി.യു സ്പർശം പദ്ധതിയുടെ ഭാഗമായി കൃത്രിമ കാൽ കൈമാറി. സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ.ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്.ഡി.ശ്രീകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ പി.ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് സുനിത കുര്യൻ, ജില്ലാ പ്രസിഡന്റ് കെ.അൻസാർ, സെക്രട്ടറി പി.വി.അംബുജാക്ഷൻ, എക്സിക്യൂട്ടിവംഗം കെ.ശശികുമാർ, യൂണിറ്റ് സെക്രട്ടറി കെ.ശ്രീകുമാർ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.അനിരുദ്ധൻ, എടിഒ കെ.അജി, എ.ഡി.ഇ ബിനു എന്നിവർ സംസാരിച്ചു.