അമ്പലപ്പുഴ: കോൺഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് വൈസ് പ്രസിഡന്റും , ഡി.സി.സി അംഗവുമായ എം.ടി.മധു സ്ഥാനങ്ങൾ രാജിവച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ ബ്ലോക്ക് കരൂർ ഡിവിഷനിൽ നിന്ന് മത്സരിച്ച മധു പരാജയപ്പെട്ടിരുന്നു. അഞ്ചു പഞ്ചായത്തിലും, ബ്ലോക്കിലും പാർട്ടിക്ക് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.സ്ഥാനാർത്ഥി നിർണയത്തിൽ ബ്ലോക്ക്, ഡി.സി.സി നേതൃത്വം ജാഗ്രത കാട്ടിയില്ലെന്ന് മധു ആരോപിച്ചു. ജില്ല, ബ്ലോക്ക്, മണ്ഡലം കമ്മറ്റികൾ പുന:സംഘടിപ്പിക്കണമെന്നും ഡി.സി.സി പ്രസിഡന്റിന് നൽകിയ രാജിക്കത്തിൽ മധു ആവശ്യപ്പെട്ടു.