 
സി.പി.എം പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലേക്ക് വഴി വെട്ടി ബി.ജെ.പി പ്രവർത്തകർ
മാവേലിക്കര: സി.പി.എം പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലേക്ക് വഴി വെട്ടിക്കൊടുത്ത് ബി.ജി.പി പ്രവർത്തകർ മാതൃകയായി. തെക്കേക്കര രണ്ടാം വാർഡ് അംഗം ജയശ്രീ ശിവരാമന്റെ കുടുംബ വീടടക്കം പതിനഞ്ചോളം കുടുംബങ്ങൾക്ക് ഉപയോഗപ്രദമായ വഴിയാണ് ബി.ജി.പി പ്രവർത്തകരുടെ സഹായത്താൽ യാഥാർത്ഥ്യമായത്. മൂന്നു തലമുറകളായി സഞ്ചാര സ്വാതന്ത്ര്യമില്ലാതെ ദുരിതമനുഭവിച്ചിരുന്ന പതിനാറോളം കുടുംബങ്ങളിലെ നൂറുകണക്കിനാളുകൾക്കാണ് ഈ പൊതുവഴി ഉപകാരപ്രദമാകുന്നത്.